Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്റര്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ ഓതേഴ്‌സ് ഫോറം പവലിയന്‍

ദോഹ: ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ഖത്തറിലെ ഇന്ത്യന്‍ ഇന്റര്‍സ്‌കൂള്‍ കലോത്സവം, ‘കലാഞ്ജലി’യുടെ ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ഒരുക്കിയ പവലിയന്‍ ശ്രദ്ധേയമായി. ഖത്തറിലെ മലയാളി എഴുത്തുകാരുടെ രചനകളാണ് പവലിയനിലെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
പവലിയന്‍ ഐഡിയല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷെയ്ക്ക് ഷമീം ഉദ്ഘാടനം ചെയ്തു. റേഡിയൊ മലയാളം 98.6 എഫ്.എം. സി ഇ ഒ അന്‍വര്‍ ഹുസൈന്‍, ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി, ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ ട്രഷറര്‍ അന്‍സാര്‍ അരിമ്പ്ര തുടങ്ങിയവരും മറ്റു ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

Related Articles

Back to top button