ക്യു കെ സി ഡബ്ലിയു എ ലേഡീസ് നൈറ്റ് 2024 സംഘടിപ്പിച്ചു
ദോഹ. ഖത്തര്‍ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ വനിതാ വിഭാഗമായ ക്യു കെ സി ഡബ്ലിയു എ ലേഡീസ് നൈറ്റ് 2024 സംഘടിപ്പിച്ചു. അല്‍-ഒസ്ര റസ്റ്റോറന്റില്‍ വച്ച് നടത്തിയ പരിപാടിയില്‍ അന്‍പതോളം വനിതകള്‍ പങ്കെടുത്തു. എലിസ ജോഷിയുടെ പ്രാര്‍ത്ഥന ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ ക്യൂ കെ സി എ വൈസ് പ്രസിഡണ്ടും ക്യൂ കെ സി ഡബ്ലിയു എ പ്രസിഡന്റുമായ സ്നേഹ ബിനു സ്വാഗതം പറഞ്ഞു. കമ്മിറ്റി അംഗവും മുതിര്‍ന്ന അംഗവുമായ എല്‍സ തങ്കച്ചന്, ക്യൂ കെ സി ഡബ്ലിയു എ സ്ഥാപക സെക്രട്ടറി സജിമോള്‍ ഷിബു, മുന്‍ പ്രസിഡന്റ് ലിജി ബൈജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ഖത്തറില്‍ നിന്നും പ്രവാസജീവിതം അവസാനിപ്പിച്ച് പോകുന്ന മുതിര്‍ന്ന അംഗമായ ജാന്‍സി തോമസിന് യാത്രയയപ്പ് നല്കി. ശ്രീകല ജിനന് നയിച്ച മോട്ടിവേഷന്‍ ക്ലാസ്, പുഷ്പ സാജന്, എലിസ ജോഷി എന്നിവരുടെ ഗാനങ്ങള്‍, സിയ സെറിന്‍, ജോഹാന ജോണ്സണ് എന്നിവരുടെയും റോസന്ന സ്മിതു, അലോണ ജോബി എന്നിവരുടെയും, മിനു മോഹന്‍, പുത്രന് ജേക്കബ് മോഹന്‍ എന്നിവരുടെയും നൃത്തങ്ങളും പരിപാടിക്ക് കൊഴുപ്പേകി. ക്യൂ കെ സി എ ജോയിന്റ് സെക്രട്ടറിയും ക്യൂ കെ സി ഡബ്ലിയു എ സെക്രട്ടറിയുമായ ജൂബി ലൂക്കോസ് നന്ദി പ്രകാശനം നടത്തി. ഉല്ലാസകരമായ ഗെയിംസും കലാപരിപാടികളും എല്ലാവരും ആസ്വദിച്ചു.