Uncategorized
ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഖത്തര്‍ 2025 ന്റെ ജനറല്‍ ടിക്കറ്റ് വില്പ്പനയാരംഭിച്ചു

ദോഹ: ഡിസംബര്‍ 10, 13, 17 തീയതികളില്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഖത്തര്‍ 2025 ന്റെ അവസാന മൂന്ന് മത്സരങ്ങളുടെ ജനറല്‍ ടിക്കറ്റ് വില്പ്പനയാരംഭിച്ചു.
അരാംകോ അവതരിപ്പിക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഖത്തര്‍ 2025 ന്റെ ജനറല്‍ ടിക്കറ്റ് വില്‍പ്പന ഇപ്പോള്‍ www.roadtoqatar.qa ല്‍ തത്സമയം ലഭ്യമാണെന്നും വില 20 റിയാല്‍ മുതല്‍ ആരംഭിക്കുന്നുവെന്നും സംഘാടകര്‍ അറിയിച്ചു.

