Uncategorized

അയാണി മെഹബൂബ് അനുശോചന യോഗം സംഘടിപ്പിച്ചു

ദോഹ. കഴിഞ്ഞ ദിവസം ദോഹയില്‍ അന്തരിച്ച വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ അയാണി മെഹബൂബിന്റെ വിയോഗത്തില്‍ മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ അനുശോചന യോഗം സംഘടിപ്പിച്ചു.

ആക്കടിംഗ് പ്രസിഡണ്ട് ബഷീര്‍ വി.പി അദ്ധ്യക്ഷ.ത വഹിച്ചു. മുസ്തഫ മലമ്മല്‍,സിഹാസ് ബാബു, ഷാനഹാസ് , മജീദ് കെ , രാജേഷ് നായര്‍, നസീര്‍ കെ.വി, താരിഖ് ഇ.കെ, നജിബ് ഇ.കെ, എന്നിവര്‍ അനുശോചന പ്രസംഗം നടത്തി.

മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും കൂടെയുണ്ടാകാറുള്ള മെഹബൂബിന്റെ നിര്യാണം തീരാനഷ്ടമാണെന്ന് വി.പി. ബഷീര്‍ പറഞ്ഞു. പരിചയക്കാര്‍, നാട്ടുകാര്‍ , സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ ഇവരുടെയൊക്കെ സ്‌നേഹാദരവ് ലഭിച്ച വ്യക്തിത്വമായിരുന്നു മെഹബൂബ്. എളിമ, സ്‌നേഹം, ദയ, നിശ്ചയദാര്‍ഡ്യം ഇവ എല്ലാക്കാലത്തും ഒരുപോലെ കൊണ്ട് നടന്നത് അദ്ദേഹത്തിന്റെ പ്രത്യേതയായിരു ന്നു. കോവിഡ് കാലത്ത് ബുദ്ധിമുട്ടുള്ള ഒരാള്‍ പോലും ഉണ്ടാകരുത് എന്ന് സംഘടനാ ഭാരവാഹികളെ ഇടക്കിടെ ഓര്‍മ്മിപ്പിക്കുമായിരുന്നു എന്ന കാര്യം രാമന്‍ നായര്‍ പ്രത്യേകം എടുത്തു പറഞ്ഞു.

ജനറല്‍ സിക്രട്ടറി സിഹാസ് ബാബു സ്വാഗതവും ഓര്‍ഗനൈസിംഗ് സിക്രട്ടറി ഷാനഹാസ് നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!