Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കോഴിക്കോട് റൂട്ടിലെ വിമാനയാത്രക്കാരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം വേണമെന്ന് പ്രവാസി വെല്‍ഫെയര്‍

ദോഹ: മലബാറിലെ പ്രവാസികളുടെ പ്രധാന ആശ്രയമായ കോഴിക്കോട് (കരിപ്പൂര്‍) വിമാനത്താവളത്തില്‍ നിന്നുള്ള യാത്രാക്ലേശം അതീവ ഗുരുതരമാകുകയാണെന്നും വിവിധ ഗള്‍ഫ് നഗരങ്ങളില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് നിര്‍ത്തലാക്കിയതോടെ സാധാരണക്കാരായ പ്രവാസികളുടെ യാത്ര ദുരിതപൂര്‍ണ്ണമാകുകയാണെന്ന് പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
സീസണ്‍ സമയങ്ങളിലെ കൊള്ളനിരക്കിന് പിന്നാലെ, വിമാന സര്‍വീസുകള്‍ കൂടി വെട്ടിക്കുറയ്ക്കുന്നത് പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാണ് എത്തിക്കുന്നത്. റമദാനും നാട്ടിലെ മധ്യവേനല്‍ അവധിയും ഒക്കെ മുന്നില്‍കണ്ട് വന്‍ ചാര്‍ജ് വര്‍ദ്ധനയാണ് ഇപ്പോള്‍ തന്നെ നടപ്പാക്കുന്നത്. വിമാനങ്ങളുടെ നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം കുറക്കുന്നത് പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കുന്നത് മൂലം അവസാന നിമിഷം യാത്ര മുടങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

യാത്രക്കാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ നിലപാടിനെതിരെ പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇത് പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടാവണമെന്നും ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്റ് റാസിഖ് നാരങ്ങോളി അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡണ്ടുമാരായ ആരിഫ് വടകര, നജ്മല്‍ തുണ്ടിയില്‍, സക്കീന അബ്ദുല്ല, ജനറല്‍ സെക്രട്ടറി ബാസിം കൊടപ്പന തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button