Uncategorized
നിയുക്ത ഇറാഖ് പ്രധാനമന്ത്രി അലി ഫലേഹ് അല്‍ സൈദിയുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ടെലഫോണ്‍ സംഭാഷണം നടത്തി

ഇറാഖ് റിപ്പബ്ലിക്കിനും അതിന്റെ സഹോദര ജനതയ്ക്കും ഖത്തര്‍ നല്‍കുന്ന അചഞ്ചലമായ പിന്തുണ അമീര്‍ ആവര്‍ത്തിച്ചു. സ്ഥിരതയും വികസനവും ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുകയും അവരോടൊപ്പം നില്‍ക്കുകയും ചെയ്യുമെന്ന് അമീര്‍ ഉറപ്പിച്ചു
ഖത്തര്‍ നല്‍കിയ അഭിനന്ദനങ്ങള്‍ക്കും പിന്തുണയ്ക്കും അല്‍ സൈദി അമീറിന് നന്ദിയും കടപ്പാടും അറിയിച്ചു.
