Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

നീതി ലഭിക്കാന്‍ സിബിഐ തന്നെ വേണം : ഇന്‍കാസ് യൂത്ത് വിംഗ് ഖത്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ : അകാലത്തില്‍ കമ്മ്യൂണിസ് കാപാലികരാല്‍ കൊല ചെയ്യപ്പെട്ട ശുഹൈബ്, ശരത് ലാല്‍ , കൃപേഷ് എന്നിവരുടെ കൊലപാതകം അന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്ന് ഖത്തര്‍ ഇന്‍കാസ് യൂത്ത് വിങ്ങ് ആവശ്യപ്പെട്ടു. ധീര രക്തസാക്ഷികളുടെ അനുസ്മരണ സദസ്സിലാണ് ഇന്‍കാസ് യൂത്ത് വിങ്ങ് സെന്‍ട്രല്‍ കമ്മിറ്റി പ്രമേയം പാസാക്കിയത്.

അക്ടിങ്ങ് പ്രസിഡണ്ട് അനീസ് കെടി വളപുരം അദ്ധ്യക്ഷനായ അനുസ്മരണ സദസ്സ് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ്ങ് പ്രിസിഡണ്ട് നിയാസ് ചെരിപ്പത്ത് ഉദ്ഘാടനം ചെയ്തു. സഫീര്‍ കരിയാട് അനുസ്മരണ പ്രഭാഷണം നടത്തി. നവിന്‍ കുര്യന്‍ സ്വാഗതവും പ്രശോഭ് നമ്പ്യാര്‍ നന്ദിയും പറഞ്ഞു.

സെന്‍ട്രല്‍ കമ്മിറ്റി ജ:സെക്രട്ടറി നിഹാസ് കൊടിയേരി, ബിജു മുഹമ്മദ് , അജറ്റ് അബ്രഹാം , ഷാഹിന്‍ മജീദ്, ഹഫില്‍ ഒട്ടുവില്‍, സജിത്ത് സിഎച്ച് പേരാബ്ര, ലിംസണ്‍ പീച്ചി, ജോബിന്‍സ് , സല്‍മാനുല്‍ ഫാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.
ആരിഫ് പയന്തൊങ്ങില്‍, ഇര്‍ഫാന്‍ പകര , നിയാസ് കൈപ്പേങ്ങല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button