Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്നും രണ്ട് കോവിഡ് മരണം, മൊത്തം രോഗികള്‍ ഇരുപതിനായിരത്തില്‍ താഴെയെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ ഖത്തറില്‍ ഇന്നും രണ്ട് കോവിഡ് മരണം, മൊത്തം രോഗികള്‍ ഇരുപതിനായിരത്തില്‍ താഴെയെത്തി . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 28184 പരിശോാധനകളില്‍ 249 യാത്രക്കര്‍ക്കടക്കം 1245 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 996 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്.

2975 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശ്വാസകരമാണ് . ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 19212 ആയി കുറഞ്ഞു.
68, 83 വയസുകളുള്ള രണ്ടി പേര്‍ ഇന്ന് മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 649 ആയി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 20 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 2 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 175 പേര്‍ ആശുപത്രിയിലും 62 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button