Uncategorized

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 1 കിലോ ഹഷീഷ് പിടികൂടി

ദോഹ : ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 1 കിലോ ഹഷീഷ് റുവൈസ് തുറമുഖത്ത് പിടികൂടി. രഹസ്യ അറയില്‍ സൂക്ഷിച്ച് കടത്താന്‍ ശ്രമിച്ച 1 കിലോഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്.

അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അതോറിറ്റി തുടര്‍ച്ചയായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വികസിത സംവിധാനങ്ങളും നിരന്തരമായ പരിശീലനം സിദ്ധിച്ച വിഗദ്ധരായ കസ്റ്റംസ് ഉദ്യോഗസ്ഥരും ജാഗ്രതയോടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പിടിക്കപ്പെട്ടാല്‍ ഭീമമായ പിഴയും നാടുകടത്തലടക്കമുള്ള ശിക്ഷകളും സഹിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

Back to top button
error: Content is protected !!