Local News

സൗഹൃദാഹ്വാനമായി പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ലാ കമ്യൂണിറ്റി ഇഫ്താര്‍

ദോഹ:പ്രവാസി വെല്‍ഫെയര്‍ & കള്‍ച്ചറല്‍ഫോറം മലപ്പുറം ജില്ല കമ്മിറ്റി കമ്യൂണിറ്റി ഇഫ്താര്‍ സംഘടിപ്പിച്ചു. വുകൈറിലെ എസ്ദാന്‍ ഒയാസിസില്‍ വെച്ച് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി അഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പ്രസിഡന്റ് അമീന്‍ അന്നാര അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍, മഷ്ഹൂദ് തിരുത്തിയാട്, ഇന്‍കാസ് മലപ്പുറം ജില്ല പ്രസിഡന്റ് അബ്ദുര്‍റഊഫ്, മജസ്റ്റിക് പ്രസിഡന്റ് നിഹാദ് അലി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

പ്രവാസി വെല്‍ഫെയര്‍ അഡൈ്വസറി ബോര്‍ഡ് അംഗം സുഹൈല്‍ ശാന്തപുരം, കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയങ്കോട്, സെക്രട്ടറി അബ്ദുല്‍ അക്ബര്‍, ട്രഷറര്‍ റഫീഖ്, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ സിദ്ദീഖ് പറമ്പന്‍, ഡോം ജനറല്‍ സെക്രട്ടറി മൂസ താനൂര്‍ , ട്രഷറര്‍ രതീഷ്, ഇന്‍കാസ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി അഷ്‌റഫ് എ.വി, ട്രഷറര്‍ അഷ്‌റഫ് വാക്കയില്‍, ഐ.സി.ബി.എഫ് മാനേജിംഗ് കമ്മറ്റിയംഗം അബ്ദുറഊഫ് കൊണ്ടോട്ടി, യൂത്ത്‌ഫോറം ജനറല്‍ സെക്രട്ടറി ഹബീബ് റഹ്‌മാന്‍, ഡോം ഖത്തര്‍ വനിതാ വേദി ജനറല്‍ സെക്രട്ടറി ഷംല ജാഫര്‍, ഇന്‍കാസ് വനിതാ വേദി സെക്രട്ടറി സാബിറ, മജസ്റ്റിക് സെക്രട്ടറി വിനോദ്, ചാലിയാര്‍ ദോഹ പ്രസിഡന്റ് സമീല്‍ അഹമ്മദ്,
സ്‌പോര്‍ടീവ് കെ.എല്‍.10 ലെജന്‍ഡ്‌സ് കോച്ച് മുന്‍ഷീര്‍, ക്യാപ്റ്റന്‍ മഹ്‌റൂഫ്, പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങള്‍, വിവിധ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രവാസി വെല്‍ഫെയര്‍ & കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദലി സമാപനപ്രസംഗം നടത്തി.
പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ വി കെ സ്വാഗതം പറഞ്ഞു.സെക്രട്ടറി ഫഹദ് മലപ്പുറം വൈസ് പ്രസിഡന്റുമാരായ ഷാനവാസ് വേങ്ങര, സൈഫുദ്ധീന്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

Related Articles

Back to top button
error: Content is protected !!