Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഡോ. ഷീല ഫിലിപ്പോസിന് റിപ്പോര്‍ട്ടര്‍ ടിവി ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഡോ. ഷീല ഫിലിപ്പോസിന് റിപ്പോര്‍ട്ടര്‍ ടിവി ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ്. ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടറും ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായ ഡോ. ഷീല ഫിലിപ്പോസ് സേവന രംഗങ്ങളിലും സജീവമാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ഘടകം വനിത വിംഗ് പ്രസിഡണ്ട് കൂടിയായ അവര്‍ ഖത്തറിനകത്തും പുറത്തും നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഖത്തറിലെ മികച്ച ബ്യൂട്ടി സെന്റര്‍ എന്ന നിലക്കാണ് കമ്പനിയെന്ന നിലക്കാണ് ദോഹ ബ്യൂട്ടി സെന്ററിനെ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ദോഹാ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചാനലിന്റെ എംഡിയും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍, പ്രസിഡണ്ട് അനില്‍ അയിരൂര്‍ ,എഡിറ്റോറിയല്‍ ബോഡംഗങ്ങളായ ഡോ.അരുണ്‍ കുമാര്‍, ഉണ്ണി ബാലകൃഷ്ണന്‍, സുജയ പാര്‍വതി, സ്മൃതി പരുത്തിക്കാട് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.

Related Articles

Back to top button