Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഓണ്‍ അറൈവല്‍ വിസക്കുള്ള ഹോട്ടല്‍ ബുക്കിംഗിനായി ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നും മൂന്ന് ട്രാവല്‍ ഏജന്‍സികളെ ഡിസ്‌കവര്‍ ഖത്തര്‍ ലിസ്റ്റ് ചെയ്തു

അമാനുല്ല വടക്കാങ്ങര
ദോഹ. ഓണ്‍ അറൈവല്‍ വിസക്കുള്ള ഹോട്ടല്‍ ബുക്കിംഗിനായി ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് ട്രാവല്‍ ഏജന്‍സികളെ ഡിസ്‌കവര്‍ ഖത്തര്‍ വെബ്സൈറ്റ് ലിസ്റ്റ് ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള കട്ടിംഗ് എഡ്ജ്, ഇറാനില്‍ നിന്നുള്ള പിസിജി, പാകിസ്ഥാനില്‍ നിന്നുള്ള ട്രാവല്‍ വിത്ത് ഫ്‌ലെയര്‍ എന്നിവയാണ് അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍.

https://www.discoverqatar.qa/mandatory-hotels-for-visa-on-arrival/

ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് വിസ ഓണ്‍ അറൈവലിനായി ഹോട്ടല്‍ ബുക്കിംഗില്‍ സഹായം ആവശ്യമുണ്ടെങ്കില്‍ ഈ ഏജന്‍സികളുടെ സേവനം പ്രയോജനപ്പെടുത്താം.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് +91 99 3036 0346, +91 98 2033 3342 എന്നീ നമ്പറുകളില്‍ കട്ടിംഗ് എഡ്ജ് ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെടാം.

ഡിസ്‌കവര്‍ ഖത്തറില്‍ നിന്നും കൂടുതല്‍ വിശദാംശങ്ങള്‍ക്ക് +974 4423 7103 എന്ന നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാമെന്നും സൈറ്റ് പറയുന്നു.

95 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ സൗജന്യമായി വിസ ഓണ്‍ അറൈവല്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഓരോ രാജ്യക്കാര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് വ്യത്യസ്ത നിബന്ധനകളാണുള്ളത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.visitqatar.qa/intl-en/plan-your-trip/visas സന്ദര്‍ശിക്കുക.

 

Related Articles

Back to top button