Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐ വൈ സി ഇന്റര്‍നാഷണല്‍ ക്രിക്ക് കോണ്‍ഗ്രസ്-24 സംഘടിപ്പിച്ചു

ദോഹ: ഐ വൈ സി ഇന്റര്‍നാഷണല്‍ ഖത്തര്‍ ക്രിക്ക് കോണ്‍ഗ്രസ്സ് -24 എന്ന പേരില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ദോഹയിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ രണ്ട് ദിവസമായി ആണ് നടന്നത്.

വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ സിസിആര്‍സി വാരിയേഴ്‌സിന് എതിരെ ഹനാന്‍ ക്രിക്കറ്റ് ക്ലബ് 10 റണ്‍സിന് വിജയിച്ചു. വിജയികള്‍ക്കുള്ള ഷുഹൈബ് എടയന്നൂര്‍ മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫി കെഎംസിസി പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദും, ഐ വൈ സി ചെയര്‍പേഴ്‌സണ്‍ ഷഹാന ഇല്യാസും ചേര്‍ന്ന് കൈമാറി.

ശരത്ലാല്‍- കൃപേഷ് മെമ്മോറിയല്‍ റണ്ണേഴ്‌സ് അപ്പ് ട്രോഫി സിസിആര്‍സി നേടി. മാന്‍ ഓഫ് ദി ടൂര്‍ണമെന്റിനായുള്ള ഫഹദ് ചാലില്‍ മെമ്മോറിയല്‍ ട്രോഫി അഹ്‌മദ് ഇമ്രാന്‍ കോടീശ്വര കരസ്ഥമാക്കി. ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലിയും, സെക്രട്ടറി പ്രദീപ് പിള്ളയും ചേര്‍ന്ന് ഉല്‍ഘാടനം ചെയ്ത ടൂര്‍ണമെന്റില്‍ ഖത്തറിലെ പ്രമുഖ രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ പങ്കെടുത്തു.

Related Articles

Back to top button