Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സാത്തര്‍ റസ്റ്റോറന്റ് ഖത്തറില്‍ പ്രവര്‍ത്തനമാരംഭിച്ചു

സുബൈര്‍ പന്തീരങ്കാവ്

ദോഹ: ഖത്തറിലെ ഭക്ഷണ പ്രിയര്‍ക്ക് പുതുമയുള്ള രസകൂട്ടുമായി സാത്തര്‍ റസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിച്ചു. സ്‌പോണ്‍സര്‍ അലി മുഹമ്മദ് എ എം അല്‍ സാദാ ഉത്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഫിറോസ് എസ് എം വി ചെയര്‍മാന്‍, മാനേജിങ്ങ് ഡയറക്ടര്‍ ഷിഹാസ്, ഡയറക്ടര്‍ മൂസ എന്നിവര്‍ പങ്കെടുത്തു. റമദാ സിഗ്നല്‍ സല്‍വ റോഡില്‍ ജരീര്‍ ബുക്ക് സ്റ്റോറിന് എതിര്‍വശം സിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപമാണ് സാത്താര്‍ റെസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിച്ചത്.

സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ്, അറബിക് വിഭവങ്ങള്‍, വിവിധ തരം ജൂസുകള്‍, ചായ, സ്‌നാക്‌സ് എന്നിവ സാത്താര്‍ റെസ്റ്റോറന്റില്‍ കൂടുതല്‍ രസം പകരും.

നൂറുപേര്‍ക്കിരിക്കാവുന്ന പാര്‍ട്ടിഹാളും, ഫാമിലി ഡയനിംങ്ങ് ഏരിയയും വിശാലമായ പാര്‍ക്കിംങ്ങ് ഏരിയയും സാത്താര്‍ റെസ്റ്റോറന്റിന്റെ പ്രത്യേകതയാണെന്ന് മാനേജ്‌മെന്റ് പറഞ്ഞു.

Related Articles

Back to top button