IM Special
മാന്യതയുടെ ശിരോവസ്ത്രം
ആരതി ജിജിത്ത്

മരണ മൊഴിയെ ഭയന്നു
വിറയാര്‍ന്ന ചുണ്ടുകളാല്‍
പശ്ചാതാപത്തിന്റെ കാരമുള്ള് നീക്കി,
പ്രാര്‍ത്ഥനയുടെ അശരീരി കൂട് പിടിച്ചു,
ആ വേടന്‍ അന്ന് മാന്യതയുടെ
ശിരോ വസ്ത്രമണിഞ്ഞു..
ആ രാത്രിയെ മത്തു പിടിപ്പിച്ചു കൊണ്ട്,
അങ്ങ് ദൂരെ പേപ്പട്ടിയുടെ കുര ,ഓളങ്ങളായി ആ ഇടത്തെ പുല്‍കുന്നു…
ആ യാമത്തില്‍ , അവനിലെ തെറ്റുകളുടെത്രാസിന്റെ തട്ട് മാത്രം താഴ്ന്നു കിടന്നു …
ആ മറവില്‍ കാലത്തിന്റെ കണക്കു പുസ്തകവും ചിതലരിച്ചു ,
ഒരു നേര്‍ത്ത കാറ്റിനെ കൂട്ട് പിടിച്ച് ആ നാളും ഇരുട്ടിന്റെ ശാന്തതയിലേക്കുവഴി മാറി..