Local News
ഈസക്ക എന്ന വിസ്മയം പുസ്തകം അടുത്ത മാസം പുറത്തിറങ്ങും

ദോഹ. മനുഷ്യ സ്‌നേഹത്തിന്റേയും ജനസേവനത്തിന്റേയും മായാത്ത മുദ്രകള്‍ ബാക്കിയാക്കി ഈ ലോകത്തോട് വിടപറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ജീവിതം ആസ്പദമാക്കി ഈസക്ക എന്ന വിസ്മയം എന്ന പുസ്തകം അടുത്ത മാസം പുറത്തിറങ്ങും
ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര സമാഹരിക്കുന്ന പുസ്തകം ലിപി പബ്‌ളിക്കേഷന്‍സാണ് വായനക്കാരിലേക്കെത്തിക്കുക.
ഈസക്കയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവെക്കാനാഗ്രഹിക്കുന്നവര്‍ക്കൊക്കെ പുസ്തകത്തില്‍ ഇടമുണ്ടാകുമെന്നും കുറിപ്പുകളും ഫോട്ടോകളും [email protected] എന്ന ഇമെയില്‍ വിലാസത്തിലോ 00974 55526275 എന്ന വാട്‌സ് അപ്പ് നമ്പറിലോ മാര്‍ച്ച് 10 നകം അയക്കണമെന്നും എഡിറ്റര്‍ അറിയിച്ചു.
