വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് സിയാദ് ഉസ്മാന്‍ പ്രസിഡണ്ട്, രഞ്ജിത്ത് ചാലില്‍ ജനറല്‍ സെക്രട്ടറി

ദോഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സിന് 2025- 2027 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. സിയാദ് ഉസ്മാന്‍ ആണ് പ്രസിഡണ്ട്,
ജനറല്‍ സെക്രട്ടറിയായി രഞ്ജിത്ത് ചാലിലും, ട്രഷററായി ജിജി ജോണിനേയും തെരെഞ്ഞെടുത്തു.
പുതിയ കമ്മിറ്റിയുടെ ചെയര്‍മാനായി സുരേഷ് കരിയാടും, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി വി എസ് നാരായണനും തെരെഞ്ഞെടുക്കപ്പെട്ടു.
മലയാളി സാന്നിദ്ധ്യമുള്ള അന്‍പത്തി രണ്ട് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 2025 ലെ ഗ്‌ളോബല്‍ കോണ്‍ഫറന്‍സ് ബാങ്കോക്കില്‍ വച്ച് നടക്കും.
ജൂലൈ 25 മുതല്‍ 28 വരെ നടക്കുന്ന ഗ്‌ളോബല്‍ കോണ്‍ഫറന്‍സില്‍ ഖത്തറില്‍ നിന്നുള്ള പ്രതിനിധി സംഘം പങ്കെടുക്കുമെന്ന് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ പറഞ്ഞു.
വൈസ് ചെയര്‍മാന്‍ മാരായി
ജെബി കെ ജോണ്‍ (സ്‌പോര്‍ടസ്),കാജല്‍ മൂസ്സ( ആര്‍ടസ്& കള്‍ച്ചറല്‍)
വര്‍ഗീസ് വര്‍ഗീസ് ( പ്രൊജക്റ്റ്‌സ്)
എന്നിവരും, വൈസ് പ്രസിഡണ്ടുമാരായി മിനി രാജീവ്(അഡ്മിന്‍), ജോണ്‍ഗില്‍ബര്‍ട്ട് ( ഓര്‍ഗനൈസേഷന്‍)
വിനോദ് ( മെംബര്‍ഷിപ്പ്),
ജോയിന്റ് ട്രഷറര്‍ ഹരികുമാര്‍,
ജോയിന്റ് സെക്രട്ടറിമാര്‍ സിമി ഷെമീര്‍, ഷംസുദ്ദീന്‍ ഇസ്മയില്‍ എന്നിവരേയും തെരെഞ്ഞെടുത്തു.
ഫോറം കോര്‍ഡിനേറ്റര്‍ മാരായി അബ്ദുള്‍ റൗഫ് കൊണ്ടോട്ടി(എന്‍ ആര്‍ ഇ)
വിപിന്‍ദാസ് കെ പുത്തൂര്‍(യൂത്ത് എക്‌സലന്‍സ്&എംപവര്‍മെന്റ്) ചരിഷ്മ സിയാദ്(എഡ്യുക്കേഷന്‍),
അന്‍വര്‍ ബാബു(ലിറ്ററേച്ചര്‍),
റിയാസ് ബാബു(സ്‌പോര്‍ടസ്),
ഫയാസുല്‍ റെഹ്‌മാന്‍ (ഇവന്റ് കോര്‍ഡിനേറ്റര്‍),
എന്നിവരേയും ചുമതല പ്പെടുത്തി.
വനിത ഫോറം പ്രസിഡണ്ടായി ഡോ: ഷീല ഫിലിപ്പോസും, യൂത്ത് ഫോറം പ്രസിഡണ്ടായി
ബി എം ഫാസിലും തുടരുന്നതാണ്.
ശ്രീ സാം കുരുവിള, സിദ്ധീഖ് പുറായില്‍,ജോസ് കോലത്ത്,അഷറഫ്, അഷറഫ് ചെറക്കല്‍
എന്നിവര്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായിരിക്കും.
ഭാരവാഹികളെകൂടാതെ പതിമൂന്നംഗങ്ങളും എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ ഉണ്ടായിരിക്കുന്നതാണ്.