Local News
ടിപ്പു സുൽത്താൻ അനുസ്മരണം സംഘടിപ്പിച്ചു

ദോഹ : ഫത്തഹ് അലിഖാൻ ടിപ്പു എന്ന ടിപ്പു സുൽത്താന്റെ ചരമ ദിനത്തോടനുബന്ധിച്ച് തനിമ ഖത്തർ – റയ്യാൻ സോൺ ടിപ്പു ‘സുൽത്താൻ ഓർമകളിലൂടെ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. തനിമ റയ്യാൻ സോണൽ ഡയറക്ടർ റഫീഖ് തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ ഷഫീഖ്, വി.കെ. മുഹ്‌സിൻ, സുഹൈൽ ചേരട എന്നിവർ വിവിധ തലക്കെട്ടുകളിൽ നിന്നു കൊണ്ട് ടിപ്പു സുൽതാനെ കുറിച്ച് സംസാരിച്ചു. സൈനുദ്ധീൻ, ആരിഫ് സി.കെ. എന്നിവരും ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പങ്ക് വെച്ചു. തനിമ റയ്യാൻ സോൺ പരിപാടികൾക്ക് നേതൃത്വം നൽകി.