Breaking News
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിതയായി ഖത്തര്‍ പ്രവാസി സഫ്രീന ലതീഫ്

ദോഹ. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിതയായി ഖത്തര്‍ പ്രവാസി സഫ്രീന ലതീഫ്
2025 മെയ് 18 ന് രാവിലെ 10:10 ആണ് മലയാളികള്‍ക്കാകെ അഭിമാനകരമായ ഒരു ചരിത്ര നേട്ടം സഫ്രീന ലതീഫ് സ്വന്തമാക്കിയത്. ഇന്ന് ശ്രീഷ എന്ന മറ്റൊരു മലയാളി വനിത കൂടി എവറസ്റ്റ് കീഴടക്കിയെങ്കിലും ലോകത്തിലെ ഏറ്റവും ഉയരമുള്ള പര്‍വതമായ എവറസ്റ്റ് വിജയകരമായി കീഴടക്കിയ ആദ്യ കേരള വനിതയായി സഫ്രീന ചരിത്രത്തില്‍ ഇടം നേടി.
വേങ്ങാട് സ്വദേശിയാണ് സഫ്രീന.
കെപി സുബൈദയുടെയും തലശ്ശേരി പുന്നോള്‍ സ്വദേശി പി എം അബ്ദുല്ലത്തീഫിന്റെയും മകളാണ്.
ഖത്തറില്‍ ഹമദ് ഹോസ്പിറ്റലിലെ സര്‍ജന്‍ ഡോ. ഷമീല്‍ ആണ് ഭര്‍ത്താവ്. മിന്‍ഹ ഏക മകളും.
ഇതിനുമുമ്പ് ടാന്‍സാനിയയിലെ മൗണ്ട് കിളിമഞ്ചാരോ കീഴടക്കിയ ആദ്യ മലയാളി ദമ്പതികള്‍ കൂടിയായിരുന്നു സഫ്രീനയും ഷമീലും