Breaking News
മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഖത്തര്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്

ദോഹ. മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഖത്തര്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. 2025 ഏപ്രിലില്‍ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് വേഗതയ്ക്കുള്ള ഊക്ലയുടെ സ്പീഡ്ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്സില്‍ ഖത്തര്‍ ലോകത്ത് ഒന്നാം സ്ഥാനം നേടിയത് വോഡഫോണ്‍ ഖത്തര്‍ ആഘോഷിച്ചു. അസാധാരണമായ മൊബൈല്‍ ഡൗണ്‍ലോഡ്, അപ്ലോഡ് വേഗതയിലൂടെ, വേഗതയേറിയതും സുരക്ഷിതവുമായ കണക്റ്റിവിറ്റി സേവനങ്ങള്‍ നല്‍കുന്നതില്‍ ഖത്തര്‍ ആഗോള നേതാവായി സ്വയം സ്ഥാപിച്ചിട്ടുണ്ടെന്ന് വോഡഫോണ്‍ ഖത്തര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.