Breaking News
ഖത്തര്‍ എയര്‍വേയ്സ് 15 ലധികം സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു

ദോഹ: ഈ വര്‍ഷത്തെ ശൈത്യകാലത്ത് 15-ലധികം ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില സ്ഥലങ്ങളിലേക്ക്, പ്രത്യേകിച്ച് ലണ്ടന്‍, ഡബ്ലിന്‍, കേപ് ടൗണ്‍, സാവോ പോളോ തുടങ്ങിയവ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്ന ഡെസ്റ്റിനേഷനുകളില്‍ ചിലതാണ്.

