കനല് ഖത്തര്‍ സംഘടിപ്പിക്കുന്ന ‘വാമൊഴിയാട്ടം 2026’ ഫെബ്രുവരി 6 ന് ഐ സി സി അശോകാ ഹാളില്‍

ദോഹ: കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഖത്തറിലെ സാമൂഹിക സാംസ്കാരിക വേദികളില്‍ , നാടന്‍പാട്ടുകളുടെ പ്രചാരണവും വൈവിധ്യങ്ങളായ അവതരണങ്ങളും നടത്തി വരുന്ന കനല് ഖത്തര്‍ എന്ന നാടന്‍പാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാടന്‍പാട്ടുകളുടെ മഹോത്സവമായ ‘ വാമൊഴിയാട്ടം 2026 ഫെബ്രുവരി 6 ന് ഐ സി സി അശോകാ ഹാളില്‍ വച്ച് നടക്കും
ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ നാട്ടുപാട്ടുകളുടെ ലോകത്തേക്ക് പ്രചോദിപ്പിക്കുകയും നമ്മുടെ പാരമ്പര്യഗാനങ്ങളെ പുതു തലമുറയില്‍ എത്തിക്കുകയും ചെയ്യുന്നതിനായി കനല് ഖത്തര്‍ മൂന്നാമത് തവണയാണ് ഈ മത്സരമൊരുക്കുന്നത്.
കനല് ഖത്തര്‍ നല്കുന്ന മൂന്നാമത് ‘കനല് ഖത്തര്‍ പ്രതിഭ പുരസ്കാരം’, നാടന്‍പാട്ട് മേഖലയിലെ പ്രശസ്തനായ കണ്ണൂര്‍ സ്വദേശി റംഷി പട്ടുവം എന്ന കലാകാരന് സമര്‍പ്പിക്കുന്നു. നാടന്‍കലാ മേഖലയിലെ അതുല്യ സംഭാവനകളെ ആദരിക്കുന്നതാണ് ഈ പുരസ്കാരം. റംഷി പട്ടുവം ദോഹയിലെത്തി പുരസ്ക്കാരം ഏറ്റുവാങ്ങും.
പുരസ്കാര ജേതാവായ റംഷി പട്ടുവവും, കനല് ഖത്തറിലെ കലാകാരന്മാരും ചേര്‍ന്ന് അവതരിപ്പിക്കുന്ന മനോഹരമായ നാടന്‍പാട്ട് -സംഗീത വിരുന്നും ഉണ്ടായിരിക്കും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും
