Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സ്വദേശി കമ്പനികള്‍ക്കും ജി.സി.സി. പൗരന്‍മാരുടെ ഉടമസ്ഥതയിലുളള കമ്പനികള്‍ക്കും ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയം ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ച് ജനറല്‍ ടാക്‌സ് അതോരിറ്റി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഡിസംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയം സ്വദേശി കമ്പനികള്‍ക്കും ജി.സി.സി. പൗരന്‍മാരുടെ ഉടമസ്ഥതയിലുളള കമ്പനികള്‍ക്കും ആഗസ്റ്റ് 31 വരേക്ക് ദീര്‍ഘിപ്പിച്ച് ജനറല്‍ ടാക്‌സ് അതോരിറ്റി. ഇതോടെ കോവിഡ് കാരണം ഓഡിറ്റംഗ് ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ കൂടാതെ രേഖകള്‍ സമര്‍പ്പിക്കുവാന്‍ സാവകാശം ലഭിക്കും.

സ്വദേശി കമ്പനികള്‍ക്കും ജി.സി.സി. പൗരന്‍മാരുടെ ഉടമസ്ഥതയിലുളള കമ്പനികള്‍ക്കും ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള പരിധിയില്‍ മുമ്പ് മാറ്റം വരുത്തിയിരുന്നു. നേരത്തെ ഇത് രണ്ട് മില്യണ്‍ ആസ്ഥിയോ 10മില്യണ്‍ വിറ്റുവരവോ ആയിരുന്നു. പുതിയ വ്യവസ്ഥ പ്രകാരം ഒരു മില്യണ്‍ ആസ്ഥിയോ 5 മില്യണ്‍ വിറ്റുവരവോ ആക്കി കുറച്ചു. അതിനാല്‍ ഇനി മുതല്‍ ഒരു മില്യണ്‍ ആസ്ഥിയോ 5 മില്യണ്‍ വിറ്റുവരവോ ഉളള സ്വദേശി കമ്പനികള്‍ക്കും ജി.സി.സി. പൗരന്‍മാരുടെ ഉടമസ്ഥതയിലുളള കമ്പനികള്‍ക്കും ഓഡിറ്റ് റിപ്പോര്‍ട്ടും ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടിവരും. ഒരു മില്യണ്‍ റിയാലില്‍ കുറഞ്ഞ ആസ്ഥിയോ 5 മില്യണ്‍ റിയാലില്‍ കുറഞ്ഞ വിറ്റുവരവോ ഉളള സ്വദേശി കമ്പനികള്‍ക്കും ജി.സി.സി. പൗരന്‍മാരുടെ ഉടമസ്ഥതയിലുളള കമ്പനികള്‍ക്കും സിംപ്‌ളിഫൈഡ് ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ പ്രതിദിനം 500 റിയാല്‍ പിഴ അടക്കേണ്ടി വരും.

എന്നാല്‍ സ്വദേശി കമ്പനികള്‍ക്കും ജി.സി.സി. പൗരന്‍മാരുടെ ഉടമസ്ഥതയിലുളള കമ്പനികള്‍ക്കും ടാക്‌സ് ബാധകമാവില്ല. വിദേശി നിക്ഷേപത്തിന്റെ ലാഭത്തിന്റെ 10 ശതമാനം ടാക്‌സ് തുടരും.

Related Articles

Back to top button