Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പത്തുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയില്‍ ഖത്തര്‍ റെയിലും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ ജീവിത ചുറ്റുപാടും ഉറപ്പുവരുത്തുന്നതിനായി ഖത്തറില്‍ പത്തുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ പദ്ധതിയില്‍ ഖത്തര്‍ റെയിലും പങ്ക് ചേര്‍ന്നു.

ഇന്നലെ പബ്ളിക് പാര്‍ക് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച്  എയര്‍പോര്‍ട്ട് പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ 28 ചെടികളാണ് ഖത്തര്‍ റെയില്‍ അധികൃതര്‍ നട്ടത്. 2019 ല്‍ ദോഹ മെട്രോ ആരംഭിച്ചത് മുതല്‍ നടത്തിയ 28 മില്യണ്‍ ട്രിപ്പുകള്‍ നടത്തിയതിന്റെ ഓര്‍മക്കാണ് 28 മരങ്ങള്‍ നട്ടത്. 2030 ലോക പരിസ്ഥിതി ദിനം വരെ ദോഹ മെട്രോയില്‍ സഞ്ചരിക്കുന്ന ഓരോ മില്യണ്‍ യാത്രക്കാര്‍ക്കും ഒരു മരമെന്ന തോതില്‍ ഖത്തര്‍ റെയില്‍ നട്ടുപിടിപ്പിക്കുമെന്നും രാജ്യത്തെ ഹരിത വല്‍ക്കരിക്കുന്നതിന്റെ മുന്‍പന്തിയിലുണ്ടാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മരം ഒരു വരം എന്ന സുപ്രധാനമായ ആശയത്തിന് അടിവരയിടുന്നതോടൊപ്പം പ്രകൃതിയുടെ പച്ചപ്പ് നിലനിര്‍ത്തി പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയും നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന് സഹായകമാവുകയും ചെയ്യുന്ന രീതിയിലാണ് കാമ്പയിന്‍ സംവിധാനിച്ചിരിക്കുന്നത്.

ആഗോള താപനവും കാലാവസ്ഥ മാറ്റവുമൊക്കെ ഗുരുതരമായ പ്രത്യാഘാതകങ്ങള്‍ സൃഷ്ടിക്കുന്ന സമകാലിക ലോകത്ത് ഏറ്റവും ശ്രദ്ധേയമായ ഒരു ദൗത്യമാണ് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം ഏറ്റെടുത്തിരിക്കുന്നത്.

ഖത്തറിലെ മുഴുവന്‍ ജനങ്ങളുടേയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തിയാണ് ഈ കാമ്പയിന്‍ മന്ത്രാലയം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

Related Articles

Back to top button