ഖത്തറില്‍ അവശ്യ വസ്തുക്കള്‍ സുലഭം

ദോഹ. ഖത്തറില്‍ അവശ്യ വസ്തുക്കള്‍ സുലഭമാണെന്നും എയര്‍, ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി നിത്യവും നിരവധി ഉല്‍പന്നങ്ങളാണ് രാജ്യത്ത് എത്തുന്നതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോഴും ഒരു ഘട്ടത്തിലും രാജ്യത്ത് അവശ്യ വസ്തുക്കളുടെ ക്ഷാമം അനുഭവപ്പെട്ടിട്ടില്ല



