Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ പ്രഥമ പര്‍പ്പിള്‍ സാറ്റര്‍ഡേ ആഘോഷം സംഘടിപ്പിക്കാനൊരുങ്ങി ഖത്തര്‍ ടൂറിസം

ദോഹ. സമൂഹത്തില്‍ പ്രത്യേക ആവശ്യങ്ങളുള്ള ആളുകളെ ശാക്തീകരിക്കുന്നതിനായി ഗള്‍ഫ് മേഖലയില്‍ ശ്രദ്ധേയമായ
പര്‍പ്പിള്‍ സാറ്റര്‍ഡേ ആഘോഷം സംഘടിപ്പിക്കാനൊരുങ്ങി ഖത്തര്‍ ടൂറിസം. സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിന്റെയും വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ഖത്തര്‍ ടൂറിസം അതിന്റെ പ്രമോഷണല്‍ വിഭാഗമായ വിസിറ്റ് ഖത്തര്‍ വഴി, ഖത്തറില്‍ ആദ്യത്തെ പര്‍പ്പിള്‍ സാറ്റര്‍ഡേ ആഘോഷം സംഘടിപ്പിക്കുന്നത്. എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ അവസാന ശനിയാഴ്ചയാണ് പര്‍പ്പിള്‍ സാറ്റര്‍ഡേയായി ആഘോഷിക്കുക.
2021 ല്‍ സൗദി അറേബ്യയിലെ അതോറിറ്റി ഓഫ് പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (എപിഡി) ആരംഭിച്ച ഈ സംരംഭം എല്ലാ വര്‍ഷവും ജൂലൈയിലെ അവസാന ശനിയാഴ്ച ആഘോഷിക്കുന്നു. ഐക്യദാര്‍ഢ്യത്തിന്റെയും ഐക്യത്തിന്റെയും പ്രകടനമായി ഇത് ഇപ്പോള്‍ മുഴുവന്‍ ജിസിസി മേഖലയെയും ഉള്‍ക്കൊള്ളുന്നു.

Related Articles

Back to top button