Local News
മാമൂറ വോളിബോള്‍ ക്ലബ് ജഴ്‌സി പ്രകാശനവും പത്താം വാര്‍ഷികാഘോഷ പ്രഖ്യാപനവും

ദോഹ. ദോഹയില്‍ പത്ത് വര്‍ഷമായി നടന്ന് വരുന്ന വോളിബോള്‍ കളിക്കാരുടെ കൂട്ടായ്മയായ മാമൂറ വോളിബോള്‍ ക്ലബിന്റെ 2026 വര്‍ഷത്തെ ജഴ്‌സി പ്രകാശനം നടന്നു.
പത്താം വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ ജഴ്‌സിയുടെ മുഖ്യ പ്രായോജകര്‍ മിത്സുബിഷി മോട്ടോര്‍സ് ആണ്.
മാമൂറ കാംബ്രിഡ്ജ് വോളിബോള്‍ കോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ഐസിബിഫ് വൈസ് പ്രസിഡന്റ് റഷീദ് അഹ്‌മദ്, ഐഎസ്സി മാനേജിംഗ് കമ്മറ്റി അംഗം അസീം എന്നിവര്‍ ജഴ്‌സി പ്രകാശനം നിര്‍വ്വഹിച്ചു.
മാമൂറ വോളി ടീം മാനേജര്‍ ഇഖ്ബാല്‍, കേപ്റ്റന്‍ ഉബൈദ് ചാലില്‍, മുന്‍ വോളിബോള്‍ താരം കെപി റഷീദ് കള്ളാട് എന്നിവര്‍ സംസാരിച്ചു. ടീം അഡ്മിന്‍മാരായ മുഹമ്മദ് റാഫി സ്വാഗതവും സുബൈര്‍ നന്ദിയും പറഞ്ഞു. പത്താം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.