Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തര്‍ മേമുണ്ട മഹല്ല് കമ്മിറ്റി ഉന്നത വിജയം നേടിയവരെ ആദരിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഖത്തര്‍ പ്രവാസികളായ മേമുണ്ട മഹല്ലിലെ വിദ്യാര്‍ത്ഥി നദ ശെരീഫ് ദാറിനെയും മദ്രസ്സ പൊതു പരീക്ഷയില്‍ വിജയം നേടിയ ഫര്‍ഹാന്‍ അബ്ദുല്‍ ഗഫൂറിനെയും ഖത്തര്‍ മേമുണ്ട മഹല്ല് കമ്മിറ്റി ആദരിച്ചു. ഇരുവര്‍ക്കുമുള്ള ഉപഹാരങ്ങള്‍ പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.

കുറ്റ്യാടി മുന്‍ എം എല്‍ എ പാറക്കല്‍ അബ്ദുല്ല ആശംസ നേര്‍ന്നു. ഡോ. അബ്ദുല്‍ സമദ്,തൊയ്യിബ് വടകര,നാസര്‍ പി വി, നാസര്‍ കോക്കാട്ടില്‍,കരീം പാലോത്ത്,ശരീഫ് മേമുണ്ട,ഗഫൂര്‍ എം എ, ഷാഫി ഒ,മര്‍സൂഖ് ഷെരീഫ് ദാര്‍,നബീല്‍ ശരീഫ് ദാര്‍,നാഫി നിബ്രാസ്,സലിം തൗഫീഖ്,ഹകീം കെ,സുഹൈല്‍ പാലോത്ത്,ശബീര്‍ മേമുണ്ട എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button