Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കരിയര്‍ ഡെവലപ്മെന്റില്‍ അറബികില്‍ പോസ്റ്റ് ഗ്രാജ്വോറ്റ് ഡിപ്ലോമയുമായി ഖത്തര്‍ കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍


ദോഹ . കരിയര്‍ ഡെവലപ്മെന്റില്‍ അറബികില്‍ പോസ്റ്റ് ഗ്രാജ്വോറ്റ് ഡിപ്ലോമയുമായി ഖത്തര്‍ കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍ . ഈ രംഗത്ത് ഗള്‍ഫ് മേഖലയിലെ ആദ്യ സംരംഭമാണിത്.
ഖത്തറിലെ പ്രൊഫഷണല്‍ വികസനത്തിലും കരിയര്‍ ഗൈഡന്‍സിലും ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്ന നടപടിയാണിത്.

ഖത്തര്‍ കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍ , വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം , കമ്മ്യൂണിറ്റി കോളേജ് ഖത്തര്‍ , എഡ്യൂക്ലസ്റ്റര്‍ ഫിന്‍ലാന്‍ഡ് എന്നിവയുടെ സഹകരണത്തോടെയുള്ള ഈ പരിപാടി അടുത്ത ആഴ്ചയാരംഭിക്കും. ഇത് 12 മാസം നീണ്ടുനില്‍ക്കും. സ്റ്റുഡന്റ് സെന്റര്‍ ഓഫ് എഡ്യൂക്കേഷന്‍ സിറ്റിയില്‍ സഹകരിക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്.

Related Articles

Back to top button