Uncategorized
റവാബിയുടെ ഏറ്റവും വലിയ ‘ക്യാറ്റ് ഷോ’ ഇന്ന്

ദോഹ: റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിക്കുന്ന ”ദി ബിഗസ്റ്റ് ക്യാറ്റ് ഷോ സീസണ് 2, 2024” ഇന്ന് നടക്കുന്നതാണ്. റവാബിയുടെ ഇസ്ഗാവ ഹൈപ്പര്‍മാര്‍ക്കറ്റ് ശാഖയില്‍ വൈകുന്നേരം 3 മണി മുതല്‍ 5 മണി വരെയാണ് ഏറ്റവും വലിയ ‘ക്യാറ്റ് ഷോ’ നടക്കുന്നത്.
അന്താരാഷ്ട്ര ക്യാറ്റ് ദിനമായ ഇന്ന് പ്രിയപ്പെട്ട പൂച്ചകളെ ആദരിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
പൂച്ചകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി
മനോഹരമായ പൂച്ചകളുടെ പ്രദര്‍ശനവും അവയുടെ ഉത്സാഹകരമായ പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
ഇതിന്റെ ഭാഗമായി റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഇസ്ഗാവ ശാഖയില്‍ പുതിയ ‘പെറ്റ് സോണ്‍’ തയാറാക്കിയിട്ടുണ്ട്. ഇവിടെ എല്ലാവിധ മൃഗങ്ങള്‍ക്കുള്ള ഭക്ഷണങ്ങളും ഉപകരണങ്ങളും ലഭ്യമാകും.
