Uncategorized
മുലയൂട്ടല്‍ വാരം സംയോജിത പരിപാടിയുമായി പൊതുജനാരോഗ്യ മന്ത്രാലയം
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –
ദോഹ :ആഗസ്റ്റ് 1 മുതല്‍ 7 വരെ നടക്കുന്ന മുലയൂട്ടല്‍ വാരാചരണം സമുചിതമായി ആചരിക്കുവാന്‍ പൊതുജനാരോഗ്യ മന്ത്രാലയവും പങ്കാളികളും തീരുമാനിച്ചു. ഹമദ് മെഡിക്കല്‍ കോര്പറേഷന്, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പറേഷന് എന്നിവയുമായി സഹകരിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഒരു കൂട്ടുത്തരവാദിത്തമായി മുലയൂട്ടലിനെ സംരക്ഷിക്കുക എന്ന പ്രമേയം ഉയര്‍ത്തിയാണ് ഈ വര്‍ഷത്തെ മുലയൂട്ടല്‍ വാരാചരണം നടക്കുന്നത്. കുട്ടികള്‍ക്ക് കൃത്യമായി മുലയൂട്ടുന്നതിന് സ്ത്രീകളെ പിന്തുണക്കുക എന്ന ആശയമാണ് ഈ വര്‍ഷത്തെ പ്രമേയം മുന്നോട്ട് വെക്കുന്നത്.