Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

മുടാടിയുടെ കഥാകാരന് മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തറിന്റെ ആദരം

അമാനുല്ല വടക്കാങ്ങര

ദോഹ.ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ എഴുത്തുകാരനും സ്വന്തം സൃഷ്ടികളിലുടെ നവമാധ്യമരംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന മൂടാടിയുടെ അഭിമാനവുമായ നജീബ് മൂടാടിക്ക് എംപാഖ് എക്‌സിക്യൂട്ടിവ് കമ്മിറ്റി കാലിക്കറ്റ് നോട്ട് ബുക്കില്‍ സ്വീകരണം നല്‍കി.

ആരെയും ആശ്രയിക്കാതെ തന്നെ സ്വന്തം എഴുത്തുകള്‍ വായനകാരിലേക്ക് എത്തിക്കാന്‍ സോഷ്യല്‍ മീഡിയ പോലുള്ള ഇടങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അത് പരമാവധി പ്രയോജനപെടുത്തി എഴുത്തിന്റെയും വായനയുടെയും ലോകത്ത് കൂടുതല്‍ സജീവത പുലര്‍ത്താന്‍ ശ്രമിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച അദ്ധേഹം പറഞ്ഞു .

അഷ്‌റഫ് വെല്‍കെയര്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ പ്രസിഡണ്ട് ഷിഹാസ് ബാബു അദ്ധ്യക്ഷത വഹിച്ചു . ജനറല്‍ സെക്രട്ടറി.ഷാജി പീവീസ് സ്വാഗതം പറഞ്ഞു , ഒ.എ.കരിം, വി പി ബഷീര്‍ , സിറാജ് പാലൂര്‍, താഹ , ഷാന്‍ എടോടി അഹമ്മദ് മൂടാടി, മജീദ് നന്തി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു

Related Articles

Back to top button