Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

റമദാന്‍ ആദ്യ ദിനങ്ങളില്‍ എമര്‍ജന്‍സി കേസുകളില്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്

ദോഹ. റമദാന്‍ ആദ്യ ദിനങ്ങളില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ അത്യാഹിത വിഭാഗങ്ങളില്‍ എമര്‍ജന്‍സി കേസുകളില്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട് . കേസുകളധികവും വയറ്റിലെ പ്രശ്‌നങ്ങള്‍, പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവ് പെട്ടെന്നുള്ള വര്‍ദ്ധനവ്, കുറയല്‍, ഭക്ഷണരീതിയിലെ മാറ്റം മൂലമുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവകളുമായി ബന്ധപ്പെട്ടവയായിരുന്നു.
റമദാനിന് മുമ്പ് അത്യാഹിത വിഭാഗങ്ങള്‍ അവലോകനം ചെയ്യുന്ന മൊത്തം കേസുകളുടെ എണ്ണം പ്രതിദിനം 800 ആയിരുന്നു. എന്നാല്‍ റമദാന്‍ ആരംഭിച്ചതോടെ, കേസുകള്‍ ഏകദേശം 25% വര്‍ദ്ധിച്ച് പ്രതിദിനം ഏകദേശം 1,000 ആയതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Related Articles

Back to top button