Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കള്‍ച്ചറല്‍ ഫോറം അനുശോചിച്ചു


ദോഹ. കേരളത്തിലെ ജനകീയ മുഖ്യന്ത്രിമാരിലൊരാളായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കള്‍ച്ചറല്‍ ഫോറം അനുശോചിച്ചു. മികച്ച സാമാജികനെയും ഭരണാധികാരിയെയുമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നത്. അസാധാരണമായ ഊര്‍ജ്ജം എപ്പോഴും നിലനിര്‍ത്തി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവരുടെ പരാതികള്‍ നേരിട്ട് കേട്ട് പരിഹാരങ്ങല്‍ കാണാന്‍ ശ്രമിക്കുകയും ചെയ്ത നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ ദുഖമനുഭവിക്കുന്ന ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വേദനയില്‍ പങ്കു ചേരുന്നതായും കള്‍ച്ചറല്‍ ഫോറം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Related Articles

Back to top button