Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സഫാരി സലാഡ് ഫെസ്റ്റിന് തുടക്കമായി

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയില്‍ സഫാരി സലാഡ് ഫെസ്റ്റിന് തുടക്കമായി. ഓഗസ്റ്റ് ഒന്ന് മുതല്‍ ദോഹയിലെ സഫാരി ഔട്‌ലെറ്റുകളില്‍ ആരംഭിച്ച സഫാരി സലാഡ് ഫെസ്റ്റിലൂടെ വ്യത്യസ്ത രുചികളോടെയും വൈവിധ്യങ്ങളോടെയും നിരവധി സലാഡ് ഇനങ്ങളാണ് സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

അറബിക്ക് സലാഡ്, ഫ്രഷ് ഗ്രീക്ക് സാലാഡ്, കലെ ആപ്പിള്‍ കോണ്‍ സലാഡ്, മെഡിറ്ററേനിയന്‍ ചിക്പീസ് സലാഡ്, ഫ്രഷ് തബോലഹ്, കിനോവ സലാഡ്, സ്‌പൈസി ചിക്ക് പീസ് സലാഡ്, കൗസ് കൗസ് സലാഡ്, അവകാഡോ സലാഡ്, പാസ്ത് സലാഡ്, മക്രോണി സലാഡ്, ഫ്രൂട്‌സ് സാലഡ്, മാംഗോ തായ് സാലഡ്, ഫത്തോഷ് സലാഡ്, ഇറ്റാലിയന്‍ സാലഡ്, മെക്‌സിക്കന്‍ സലാഡ്, മഷ്‌റൂം സലാഡ്, റെഡ് ബീന്‍ സലാഡ്, സ്വീറ്റ് കോണ്‍ സലാഡ് തുടങ്ങി നാവില്‍ കൊതിയൂറുന്ന സാലാഡ് വിഭവങ്ങള്‍ സഫാരിയില്‍ ഒരുക്കിയിട്ടുണ്ട്. കൂടെ മുതബാള്‍, ലെബ്‌ന മക്‌ഡോസ്, ബാബാ ഗണൗഷ് ഹമ്മൂസ് തുടങ്ങിയവയും സലാഡ് വിഭവങ്ങളോടൊപ്പം തന്നെ ലഭ്യമാണ്. കൂടാതെ മിന്റ് ലൈം, ഓറഞ്ച്, തണ്ണിമത്തന്‍, ഫിഗ്ഗ്, മാംഗോ തുടങ്ങിയ ജ്യൂസുകളും സംഭാരം, സര്‍ബത്ത് തുടങ്ങിയ പാനീയങ്ങളും ഇതോടൊപ്പം തന്നെ സഫാരി ഔട്‌ലെറ്റുകലില്‍ ലഭ്യമാണ്.

ഓഗസ്റ്റ് ഒന്നിനു പ്രമോഷന്‍ ആരംഭിച്ചത് മുതല്‍ തന്നെ സഫാരിയുടെ എല്ലാ ഔട്‌ലെറ്റുകളിലും വലിയ രീതിയിലുള്ള ജനപിന്തുണയാണ് സഫാരി സലാഡ് ഫെസ്റ്റിനു ലഭിച്ചത്. എന്നും ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാകുന്ന പ്രമോഷനുകള്‍ അവതരിപ്പിക്കുന്ന സഫാരി ഈ വേനല്‍കാലത്ത് അസഹനീയമായ വേനല്‍ ചൂടിനെ പ്രതിരോധിക്കുവാനും ആരോഗ്യവും ശരീരസൗന്ദര്യവും നിലനിര്‍ത്തുവാനും ജനങ്ങള്‍ക്ക് ഈ പ്രമോഷന്‍ വളരെ സഹായകരമാകും. ഓഗസ്റ്റ് 10 ന് അവസാനിക്കുന്ന ഈ പ്രമോഷന്‍ ദോഹയിലെ എല്ലാ സഫാരി ഔട്‌ലെറ്റുകളിലും ലഭ്യമാണ്.

ഇതോടൊപ്പം തന്നെ സഫാരി ബേക്കറി ആന്റ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ സഫാരി പുട്ട് ഫെസ്റ്റും ആരംഭിച്ചിട്ടുണ്ട്. വിവിധ ഇനത്തില്‍ 15 ഓളം ഇനത്തില്‍ പെട്ട പുട്ടുകളും പുട്ട് കോംബോ ഓഫറുകളുമാണ് ഈപ്രമോഷനിലൂടെ സഫാരി ജനങ്ങളിലേക്കെത്തിക്കുന്നത്. വര്‍ണ്ണപ്പുട്ട്, ഇറച്ചിപ്പുട്ട്, ബീറ്റ്‌റൂട്ട് പുട്ട്, മീന്‍ പുട്ട്, ചെമ്മീന്‍ പുട്ട്, ഓട്‌സ് പുട്ട്, റാഗിപ്പുട്ട്, റവപ്പുട്ട് തുടങ്ങിയ ഇനങ്ങളും, പുട്ടും കടലയും, പുട്ടും കോഴിയും, പുട്ടും ബീഫും തുടങ്ങി നിരവധി കോംബോ ഇനങ്ങളും ഈ പ്രമോഷനിലെ ചിലത് മാത്രമാണ്. ഈ പ്രമോഷനും ഓഗസ്റ്റ് 10 വരെ എല്ലാ സഫാരി ഔട്‌ലറ്റുകളിലും ലഭ്യമായിരിക്കും

ഒപ്പം തന്നെ സഫാരി ഷോപ് ആന്‍ഡ് ഷൈന്‍ മെഗാ പ്രമോഷനിലൂടെ 6 കിലോ സ്വര്‍ണം സമ്മാനമായി നേടാനുള്ള അവസരവും സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ ഏത് ഔട്ട്‌ലെറ്റുകളില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ നറുകെടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ പ്രമോഷനില്‍ പങ്കാളികളാകാവുന്നതാണ്.

Related Articles

Back to top button