Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

പുസ്തകപ്രകാശനവും ചര്‍ച്ചയും ജനുവരി 30 ന്

ദോഹ. ദോഹയില്‍ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ഹന ഫാത്തിമയുടെ ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരം ‘When the quite finds you’ ഖത്തറില്‍ പ്രകാശനം ചെയ്യുന്നു.
ജനുവരി 30, വ്യാഴം വൈകീട്ട് 7 മണി മുതല്‍ ഹിലാല്‍ അരോമ ദര്‍ബാര്‍ ഹാളില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ ദോഹയിലെ സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ഹാര്‍മണി ഖത്തര്‍, ഇന്ത്യന്‍ ഓഥേഴ്സ് ഫോറവുമായി സഹകരിച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

ഹാര്‍മോണിയം ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

ദോഹയിലെ കലാ-സാഹിത്യാസ്വാദകരെയെല്ലാം ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button