Breaking News

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി


ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി . പ്രോസ്‌പെക്ട് ട്രേഡിങ്ങ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗ് എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്ന കോഴിക്കോട് കൊയിലാണ്ടി കുന്നത്തറ സ്വദേശി കുട്ടോത്ത് മീത്തല്‍ വീട്ടില്‍ പരേതനായ ചെക്കിനിയുടെ മകന്‍ വിനോദന്‍ (49) ആണ് താമസ സ്ഥലത്തു വെച്ച് ഹൃദയ സ്തംഭനം മൂലം നിര്യാതനായത്.
ശോഭികയാണ് ഭാര്യ . അനിഷിദ് , അദീന എന്നിവര്‍ മക്കളാണ് .
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ വൈകിട്ട് 7.25 നുള്ള ഖത്തര്‍ എയര്‍വേര്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു .

Related Articles

Back to top button
error: Content is protected !!