Uncategorized

ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ഓണ്‍ലൈന്‍ ചിത്രരചന മത്സരം ഓഗസ്റ്റ് 20ന്

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഐ.സി.ബി.എഫില്‍ അഫിലിയേറ്റ് ചെയ്ത സംഘടനയായ ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കായി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 20ന് നടക്കുന്ന മത്സരത്തിന്റെ വിഷയം സ്വാതന്ത്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്നതാണ്.

മൂന്ന് കാറ്റഗറികളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. 5 മുതല്‍ 8 വയസ്സ് വരെയുള്ള കാറ്റഗറിയിലുള്ളവര്‍ക്ക് എ4 മീഡിയത്തില്‍ ക്രയോണ്‍, വാക്‌സ് ക്രയോണ്‍, പെന്‍സില്‍ കളര്‍. 9 മുതല്‍ 12 വയസ്സ് വരെയുള്ളവര്‍ക്ക് എ3 മീഡിയത്തില്‍ ക്രയോണ്‍, പെന്‍സില്‍ കളര്‍, ഓയില്‍ പേസ്റ്റല്‍, 13 – 15 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് എ3 മീഡിയത്തില്‍ ഓയില്‍ പേസ്റ്റല്‍, വാട്ടര്‍ കളര്‍, പെന്‍സില്‍ കളര്‍ എന്നിവ ഉപയോഗിച്ച് വരക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് +974 74799321 എന്ന നമ്പറിലേക്ക് REGISTER എന്ന് വാട്‌സപ്പ് ചെയ്യുക.

Related Articles

Back to top button
error: Content is protected !!