Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പെരുന്നാള്‍ ഇഫക്‌ടെന്ന് സംശയം, ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : പെരുന്നാള്‍ ഇഫക്‌ടെന്ന് സംശയം, ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 13810 പരിശോധനകളില്‍ 144 യാത്രക്കാര്‍ക്കടക്കം 370 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ചികിത്സയിലായിരുന്ന 43, 51, 60, 66 വയസ്സ് പ്രായമുള്ള 4 പേര്‍ മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 536 ആയി.

818 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 4705 ആയി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 22 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 338 ആയി. 5 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 179 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button