Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ആറാമത് ഈത്തപ്പഴ ഫെസ്റ്റിവല്‍ സൂഖ് വാഖിഫില്‍ അടുത്തയാഴ്ചയാരംഭിക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ആറാമത് ഫ്രഷ് ഈത്തപ്പഴ ഫെസ്റ്റിവല്‍ സൂഖ് വാഖിഫില്‍ അടുത്തയാഴ്ചയാരംഭിക്കും. ഖത്തര്‍ മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന മേളയില്‍ രാജ്യത്തെ 80 ഓളം ഫാമുകള്‍ തങ്ങളുടെ മികച്ച ഈത്തപ്പഴങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഉപഭോക്താക്കള്‍ക്ക് നല്ല ഇനം ഫ്രഷ് ഈത്തപ്പഴങ്ങള്‍ മിതമായ വിലയില്‍ വാങ്ങുവാനുള്ള അവസരമാണ് മേള നല്‍കുക. വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെയാണ് മേള പ്രവര്‍ത്തിക്കുക. രണ്ടാഴ്ച നീണ്ടുനില്‍ക്കും.

കഴിഞ്ഞ വര്‍ഷം കോവിഡ് ഭീഷണി കാരണം സൂഖ് വാഖിഫില്‍ ഈത്തപ്പഴ മേള നടന്നിരുന്നില്ല. പകരം അല്‍ മീരയിലെ തെരഞ്ഞെടുത്ത ശാഖകളില്‍ പരിമിതമായ രീതിയില്‍ ഈത്തപ്പഴ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയായിരുന്നു.

Related Articles

Back to top button