Breaking News

ഖത്തറില്‍ ഇന്നും രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : ഖത്തറില്‍ ഇന്നും രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 20883 പരിശോധനകളില്‍ സാമൂഹ്യ വ്യാപനത്തിലൂടെ 130 പേര്‍ക്കും 75 യാത്രക്കാരുമടക്കം 205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 248 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2791 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 67 ആയി. പുതുതായി ഒരാളെയാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 20 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

Related Articles

Back to top button
error: Content is protected !!