Local News
മൂലധനത്തിന്റെ 20% ഓഹരി ഉടമകള്‍ക്ക് ഓഹരി ലാഭവിഹിതമായി നല്‍കാന്‍ എസ്റ്റിത്മര്‍ ഹോള്‍ഡിംഗിന്റെ പൊതുസഭ അംഗീകാരം

2025 ഡിസംബര്‍ 31 ന് അവസാനിച്ച വര്‍ഷത്തേക്ക് മൂലധനത്തിന്റെ 20% ഓഹരി ഉടമകള്‍ക്ക് ഓഹരി ലാഭവിഹിതമായി നല്‍കാന്‍ എസ്റ്റിത്മര്‍ ഹോള്‍ഡിംഗിന്റെ പൊതുസഭ അംഗീകാരം നല്‍കി. അന്താരാഷ്ട്ര വികസനത്തിന്റെയും റെക്കോര്‍ഡ് നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് തീരുമാനം.
ആഗോള വിപണികള്‍ സാമ്പത്തിക, ഭൗമരാഷ്ട്രീയ വെല്ലുവിളികളെ നേരിടുന്ന സമയത്താണ് ഈ തീരുമാനം വരുന്നത് ഖത്തരി സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷി അടിവരയിടുകയും കമ്പനിയുടെ വിപുലീകരണ തന്ത്രത്തിലും ഓഹരി ഉടമകള്‍ക്ക് സുസ്ഥിരമായ ദീര്‍ഘകാല വരുമാനം നല്‍കാനുള്ള കഴിവിലും കമ്പനിയുടെ ആത്മവിശ്വാസം പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന നടപടിയാണിത്.


