Uncategorized

ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ സാഹിത്യോത്സവ് 2021: സ്വാഗത സംഘം രൂപീകരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: നവംബര്‍ 12,19 തീയതികളില്‍ ഓണ്‍ ലൈനിലായി നടക്കുന്ന ആര്‍ എസ് സി ഖത്തര്‍ നാഷനല്‍ സാഹിത്യോത്സവ് 2021ന് സ്വാഗതസംഘം രൂപീകരിച്ചു. ആര്‍ എസ് സി മാസാന്ത സംഗമത്തില്‍ ഐ.സി.എഫ് ചെയര്‍മാന്‍ അബ്ദുറസാഖ് മുസ്ലിയാര്‍ പറവണ്ണ സ്വാഗതസംഘം പ്രഖ്യാപനം നടത്തി.യൂനിറ്റ്, സെക്ടര്‍,സെന്‍ട്രല്‍ തലങ്ങളില്‍ വിജയിച്ച പ്രതിഭകളാണ് ഖത്തര്‍ ദേശീയ സഹിത്യോത്സവില്‍ മത്സരിക്കുന്നത്.

അഹ്‌മദ് സഖാഫി പേരാമ്പ്ര സ്വാഗത സംഘം ചെയര്‍മാനും അബ്ദുസലാം ഹാജി പാപ്പിനിശ്ശേരി ജനറല്‍ കണ്‍വീനറുമാണ്. ഉമര്‍ കുണ്ടുതോട്, അബ്ദുല്‍ മജീദ് മുക്കം, നവാസ് പാനൂര്‍ ,ബഷീര്‍ തുവാരിക്കല്‍, നൗഷാദ് അതിരുമട ,സുബൈര്‍ നിസാമി, മന്‍സൂര്‍ നാക്കോല എന്നിവര്‍ വിവിധ വകുപ്പിന്റെ ചമതല വഹിക്കും.

അബ്ദുറസാഖ് മുസ്ലിയാര്‍ പറവണ്ണ,അബ്ദുല്‍ കരീം ഹാജി മേന്‍മുണ്ട,കെ വി മുഹമ്മദ് മുസ്ലിയാര്‍,അബ്ദുള്ള മുസ്ലിയാര്‍ കടവത്തൂര്‍,കെ ബി അബ്ദുള്ള ഹാജി,ബഷീര്‍ പുത്തുപാടം,ബാവ ഹാജി ,നൂര്‍ മുഹമ്മദ് എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്.

സംഗമത്തില്‍ എന്‍ എം സാദിഖ് സഖാഫി പെരുന്താറ്റിരി മുഖ്യഭാഷണം നടത്തി. നൗഫല്‍ ലത്തീഫി അധ്യക്ഷനായിരുന്നു. സുഹൈല്‍ ഉമ്മര്‍ സ്വാഗതവും ബഷീര്‍ നിസാമി നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!