Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ദീപിക പദുകോണ്‍ ഖത്തര്‍ എയര്‍വേയ്‌സ് ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡര്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഇന്ത്യന്‍ ബോളിവുഡ് ഇതിഹാസം ദീപിക പദുകോണിനെ ഖത്തര്‍ എയര്‍വേയ്‌സ് ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. ദീപിക പദുകോണുമായി സഹകരിച്ച് ഖത്തര്‍ എയര്‍വേസ് പുതിയ ബ്രാന്‍ഡ് കാമ്പെയ്ന്‍ ആരംഭിച്ചു.

ഖത്തര്‍ എയര്‍വേയ്സ് പ്രീമിയം അനുഭവം പുനര്‍നിര്‍വചിക്കാനുള്ള എയര്‍ലൈനിന്റെ ശ്രമത്തിന്റെ പരിസമാപ്തിയാണ് ഈ കാമ്പെയ്ന്‍ ലോഞ്ച്, പ്രത്യേകിച്ചും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ വിപുലീകരണത്തിന്റെ കേന്ദ്രമായ ഓര്‍ച്ചാര്‍ഡിന്റെ സമാനതകളില്ലാത്ത ചുറ്റുപാടുകള്‍ക്കൊപ്പം ലോകോത്തര ക്യുസ്യൂട്ട് പ്രദര്‍ശിപ്പിക്കുന്നതിലൂടെ പഞ്ചനക്ഷത്ര എയര്‍ലൈന്‍ എന്ന ഖ്യാതി നേടിയ ഖത്തര്‍ എയര്‍വേയ്‌സിന്റെ ആഡംബരത്തിന്റെയും ചാരുതയുടെയും ഒരു പുതിയ ലോകം പരിചയപ്പെടുത്തും. ഞങ്ങളുടെ ബ്രാന്‍ഡിന് അനുയോജ്യമായ ആഗോള ആകര്‍ഷണവും കരിഷ്മയും ഉള്ളതിനാല്‍ ഖത്തര്‍ എയര്‍വേയ്സില്‍ ഞങ്ങളുടെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി ദീപികയെ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ. അക്ബര്‍ അല്‍ ബാക്കര്‍ പ്രതികരിച്ചു.

Related Articles

Back to top button