Archived ArticlesUncategorized

ഫീല്‍ വിന്റര്‍ ഇന്‍ ഖത്തര്‍ കാമ്പയിന്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്ന നിരവധി പരിപാടികളുമായി ഖത്തര്‍ ടൂറിസം രംഗത്ത്

അമാനുല്ല വടക്കാങ്ങര

ദോഹ. ഫീല്‍ വിന്റര്‍ ഇന്‍ ഖത്തര്‍ കാമ്പയിന്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്ന നിരവധി പരിപാടികളുമായി ഖത്തര്‍ ടൂറിസം രംഗത്ത് .
രാജ്യത്തുടനീളം നടക്കുന്ന കുടുംബ സൗഹൃദ പരിപാടികളുടെയും സംഗീതകച്ചേരികളുടെയും എക്‌സിബിഷനുകളുടെയും ആവേശകരവും തുടര്‍ച്ചയായതുമായ സീസണ്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ ഹൃദ്യമാക്കാനാണ് സംഘാടകരുടെ ശ്രമം.

ഖത്തര്‍ ടൂറിസവും ഖത്തര്‍ എയര്‍വേയ്സും സംയുക്തമായി സംഘടിപ്പിക്കുന്ന പുതിയ ആക്ടിവേഷനുകളുടെ സ്യൂട്ട് കാമ്പെയ്നിലെ ‘ഹീറോ’ ഇവന്റുകളായ ഷോപ്പ് ഖത്തര്‍, ഖത്തര്‍ ലൈവ് എന്നിവ പ്രധാന ആകര്‍ഷണങ്ങളില്‍പ്പെടും.

ഷോപ്പ് ഖത്തര്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയ സമ്മാനം, ഖത്തര്‍ ലൈവിന് കീഴില്‍ മേഖലയിലെ ഏറ്റവും വലിയ കലാകാരന്മാരുടെ പ്രകടനങ്ങള്‍, ലോകോത്തര പ്രകടനത്തിന്റെ തിരിച്ചുവരവ് തുടങ്ങിയവും ഫീല്‍ വിന്റര്‍ ഇന്‍ ഖത്തര്‍ കാമ്പയിന് മാറ്റുകൂട്ടും.

Related Articles

Back to top button
error: Content is protected !!