Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സംസ്‌കൃതി ഖത്തര്‍ സി.വി. ശ്രീരാമന്‍ ചെറുകഥാ സാഹിത്യ പുരസ്‌കാര സമര്‍പ്പണം ഡിസംബര്‍ 28ന്

ദോഹ: പത്താമത് സംസ്‌കൃതി ഖത്തര്‍ സി.വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാര സമര്‍പ്പണം ഡിസംബര്‍ 28 ന് നടക്കും. ഇംഗ്ലണ്ടില്‍ നിന്നുള്ള മലയാളി എഴുത്തുകാരി ലിന്‍സി വര്‍ക്കിയാണ് ഈ വര്ഷത്തെ പുരസ്‌കാരത്തിനര്‍ഹയായിരിക്കുന്നത്.
‘പാദാന്‍ ആരാമിലെ പ്രണയികള്‍’എന്ന ലിന്‍സിയുടെ ചെറുകഥയാണ് പുരസ്‌കാരം നേടിയത്. പ്രശസ്ത സാഹിത്യകാരന്മാരായ ടി.ഡി. രാമകൃഷ്ണന്‍, വി. ഷിനിലാല്‍, എസ്. സിതാര എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
50,000 ഇന്ത്യന്‍ രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്‌കാരം ഡിസംബര്‍ 28, വ്യാഴാഴ്ച വൈകിട്ട് 6:30ന് ഐസിസി അശോക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര ജേത്രിക്ക് കൈമാറും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാര നിര്‍ണ്ണയ ജൂറി ചെയര്‍മാനും പ്രമുഖ സാഹിത്യകാരനുമായ ടി.ഡി രാമകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും .

Related Articles

Back to top button