Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തറിലെ ആരോഗ്യ പ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് ലുല്‍വ അല്‍ ഖാഥര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കോവിഡ് -19 നെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് ഖത്തര്‍ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും വിദേശകാര്യ മന്ത്രാലയ വക്താവുമായ ലുല്‍വ അല്‍ ഖാഥര്‍ .

കുടുംബപരവും അല്ലാത്തതുമായ എല്ലാ പരമിതികളേയും മറികടന്ന് ആഴ്ചകളായി തുടര്‍ച്ചയായി 18 മണിക്കൂറിലധികം ജോലി ചെയ്യുന്നവരെ എനിക്ക് വ്യക്തിപരമായി അറിയാമെന്നും അവരുടെ സമര്‍പ്പിത സേവനമാണ് കോവിഡ് നിയന്ത്രണത്തിന് രാജ്യത്തെ സഹായിച്ചതെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

നമ്മുടെ സുരക്ഷക്കായി രാവും പകലും ജോലി ചെയ്യുന്ന ഓരോ ആരോഗ്യ പ്രവര്‍ത്തകരോടും വ്യക്തിപരമായി നന്ദി പറയുന്നതായി അവര്‍ പറഞ്ഞു.

Related Articles

Back to top button