
ഖത്തറില്‍ ഇന്ന് 127 കോവിഡ് കേസുകള്‍ മാത്രം, 208 പേര്‍ക്ക് രോഗമുക്തി, രണ്ട് മരണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഇന്ന് 127 കോവിഡ് കേസുകള്‍ മാത്രം, 208 പേര്‍ക്ക് രോഗമുക്തി, രണ്ട് മരണം. കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 21915 പരിശോധനയില്‍ 35 യാത്രക്കാരടക്കം 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 208 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 1986 ആയി കുറഞ്ഞു.
ചികിത്സയിലായിരുന്ന 2 പേര് മരണപ്പെട്ടതോടെ മൊത്തം മരണം 581 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7 പേരാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 132 പേരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. 6 പേരാണ് പുതുതായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ടത്. 76 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.
കോവിഡിന്റെ തീവ്രതയെ രാജ്യം അതിജീവിച്ചെങ്കിലും കോവിഡ് പൂര്‍ണമായും നീങ്ങുന്നതുവരെ ജാഗ്രത തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു.
സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, ഇടക്കിടക്ക് കൈ കഴുകുക എന്നീ വിഷയങ്ങളില്‍ വീഴ്ചവരുത്തരുത്. ജാഗ്രതയോടെ നീങ്ങിയാല്‍ സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണനിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


