ഗള്‍ഫ് കൂള്‍ ഇന്റര്‍നാഷണല്‍ ഇനാഗുറേഷന്‍ ഗിവ് എവേ സ്വന്തമാക്കി അമ്മയും മകനും

ഗള്‍ഫ് കൂള്‍ ഇന്റര്‍നാഷണല്‍ സല്‍വ റോഡ് ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് റേഡിയോ മലയാളം 98.6 എഫ്.എമ്മുമായി ചേര്‍ന്ന് നടത്തിയ മല്‍സരത്തിലാണ് അമ്മയും മകനും സമ്മാനങ്ങള്‍ സ്വന്തമാക്കിയത്. തൃശൂര്‍ തളിക്കുളം സ്വദേശികളായ മിസ് ബാഹ് യാസര്‍, സിനിമോള്‍ യാസര്‍ എന്നിവരാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ വിജയിച്ചത്.
ഒന്നാം സമ്മാനമായി 10 വര്‍ഷം വാറണ്ടിയുള്ള ആഫ്‌ട്രോണ്‍ റഫ്രിജറേറ്റര്‍ മിസ് ബാഹ് യാസര്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സമ്മാനമായ വാഷിംഗ് മെഷീന്‍ മിസ്ബാഹിന്റെ ഉമ്മ സിനിമോള്‍ യാസര്‍ നേടി. ഒരു പ്രമോഷനിലെ രണ്ട് സമ്മാനങ്ങളും ഒരേ കുടുംബം സ്വന്തമാക്കിയത് ഖത്തറില്‍ അപൂര്‍വ സംഭവമായി.
ഖത്തറിലെ വാണിജ്യ വ്യവസായിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഇന്നലെ ഗള്‍ഫ് കൂള്‍ ഇന്റര്‍നാഷണല്‍ ഷോറൂമില്‍ നടന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു
