Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ വളപട്ടണം കൂട്ടായ്മ ഇഫ്താര്‍ സംഗമം

ഖത്തര്‍ വളപട്ടണം കൂട്ടായ്മ ഇഫ്താര്‍ സംഗമം ഐന്‍ ഖാലിദ് സിദ്രാ ഗാര്‍ഡന്‍ ഹാളില്‍ നടന്നു. സ്ത്രീകള്‍ ഉള്‍പ്പടെ 250ലേറെ പേര്‍ പങ്കെടുത്തു.
ഖത്തര്‍ അണ്ടര്‍ 17 ദേശീയ ഫുട്‌ബോള്‍ ടീമില്‍ കളിക്കുന്ന വളപട്ടണം സ്വദേശി തഹ്‌സീന്‍ മുഹമ്മദിനെ ചടങ്ങില്‍ ആദരിച്ചു. കൂട്ടായ്മ പ്രസിഡന്റ് വി. എന്‍. നൌഷാദ് മെമന്റോയും എ. ബി. സി ഗ്രൂപ്പ് ഖത്തര്‍ എം. ഡി. മുഹമ്മദ് ഷമീം ഉപഹാരം നല്‍കിയും ടീ ടൈം ഡയറക്ടര്‍ വി. മുഹമ്മദ് അഷ്റഫ് പൊന്നാട അണിയിച്ചും തഹ്‌സീലിനെ ആദരിച്ചു.
കൂട്ടായ്മയുടെ നിര്‍ദ്ധിഷ്ട ഡയാലിസിസ് കേന്ദ്രത്തിന്റെ കെട്ടിടത്തിന്റെ രേഖാ ചിത്രം ചടങ്ങില്‍ വെച്ച് ടീ ടൈം എം. ഡി. അബ്ദുല്‍ കരീം പ്രകാശനം ചെയ്തു.
പ്രസിഡന്റ് വി .എന്‍. നൗഷാദ് അധ്യക്ഷത വഹിച്ചു. എം. പി. ഹാഷിര്‍ , വി. കെ. ശഹബാസ് തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി ടി. പി. ഹാരിസ് സ്വാഗതം പറഞ്ഞു.
പരിപാടികള്‍ക്ക് കെ. പി. ബി. റിഷാല്‍ , യൂ. എം. പി. നാസര്‍ , എ. ജറീഷ് , കെ. പി. ബി. നൌഷാദ്, കെ. എസ്. സിറോഷ് , കെ. വി. ജാഫര്‍ , വി കെ. സാദിഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button